2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

മംഗളമേകുന്നു........ബീജുവിനു

മംഗളാത്മാവേ ഭവിക്കട്ടെ നിത്യവും
മംഗളമേകുന്നു നിന്‍ താവകവിഥിയില്‍
മത്സരബുദ്ധിയാല്‍ ഐശ്വര്യയെന്നൂമെന്നും
മത്സരിക്കട്ടെ നിന്‍ താവകവിഥിയില്‍

മനസ്സിലെ കണക്കുകള്‍ തിര്‍ത്തുപോകും പ്രവാസിക്ക്
നേരുന്നു ഞാന്‍ നൂറായിരം മംഗളങള്‍

ഭാവുകുമേകട്ടെ ബീജുവിനുയെന്നുമെന്നും
ഭാവി തളിര്‍ക്കട്ടെ നിന്‍ വിഥിയിലെന്നുമെന്നും
ഭാവിച്ചിടേണം ഞങളെ വല്ലപ്പോഴും
ഭാവുകമേകട്ടെ മംഗളം എന്തിലും

ഉത്സാഹമെന്നു വിട്ടുകളയാതെ
ഉത്സാഹിക്ക് പ്രവാസശേഷവും
ഉത്സാഹം വരുത്തുവാനായി
സര്‍വ്വേശ്വരനോട് ഞാന്‍ പ്രാര്‍ത്ഥിച്ചിടുന്നു


2010, ജനുവരി 3, ഞായറാഴ്‌ച

ഒരു ഓര്‍‌മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്.

ഒരു സം‌സ്‌കൃത ശ്ലോകത്തോടെ തുടങ്ങാം‌.

“ഗുണാം‌ സര്‍‌വത്ര പൂജ്യന്തേ
പിതൃവം‌ശോ നിരര്‍ത്ഥക“

ഒരുവനിലെ ഗുണമാണ് മാനിക്കപ്പെടേണ്ടത്, അവന്റെ പൈതൃകമല്ല എന്ന ഈ ശ്ലോകം‌ മഹാഭാരതത്തിലെയാണ്. വസുദേവപുത്രനായ കൃഷ്ണനെ പൂജിക്കുന്നവര്‍‌ വസുദേവരെ പൂജിക്കാറില്ല. മഹാഭാരതം‌ എഴുതിയ വേദവ്യാസനെ പുകഴ്ത്തുന്നവര്‍‌ അദ്ദേഹത്തിന്റെ അച്ഛനായ പരാശര മഹര്‍‌ഷിയെ സ്‌മരിക്കാറില്ല.

ഒരു സമുദായത്തെയോ ഒരു വര്‍‌ഗ്ഗത്തെയോ, ഒരു വ്യക്തിയെയോ പൈതൃകത്തിന്റെ പേരില്‍‌ ഇകഴ്ത്തുന്നതോ, പുകഴ്ത്തുന്നതോ തെറ്റാണ് എന്ന്‌ ഈ ശ്ലോകം‌ നമ്മെ പഠിപ്പിക്കുന്നു.

മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു എന്ന ഒരു ഓര്‍‌മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്.


പഴയകാലഘട്ടത്തെ, സാമ്പത്തികമായി വളരെ താഴേത്തട്ടിലുണ്ടായിരുന്ന ഒരു നായര്‍‌സ്‌ത്രീയുടെ ചിത്രമാണിത്.


അതേ കാലഘട്ടത്തില്‍‌ ജീവിച്ചിരുന്ന ധനാഢ്യമായ ഒരു കുടും‌ബത്തിലെ മറ്റൊരു നായര്‍‌സ്‌ത്രീയുടെ ചിത്രമാണിത്. തോടയും‌ മേല്‍‌മുണ്ടും‌ ധരിച്ച നായര്‍‌സ്ത്രീ.






നായര്‍‌കുലത്തില്‍‌ ജീവിച്ചുമരിച്ചവരുടെ രണ്ടു പ്രതിരൂപങ്ങളാണിത്. ഏതു ജാതിപാരമ്പര്യത്തെയാണിവര്‍‌ പ്രതിബിം‌ബിപ്പിക്കുന്നത്? ഈ രണ്ടു നായര്‍‌സ്‌ത്രീകളെയും‌ ഒരേ കുലത്തിന്റെ പ്രണേതാക്കളായി കാണുവാന്‍‌ കഴിയുമോ?


ആഢ്യരായ നായന്‍‌മാരുടെ വയലില്‍‌ വരമ്പുവെട്ടാനും‌ കന്നുപൂട്ടാനും‌ നടന്നിരുന്ന ഒരു നായര്‍ ‌യുവാവ്.






സ്വന്തമായി പാടശേഖരങ്ങളുണ്ടായിരുന്ന ഒരു നായര്‍‌ യുവാവ്.



ഇവര്‍‌ക്ക് ഒരിക്കലും‌ കസേരകള്‍‌ ചേര്‍‌ത്തിട്ട്‌ ഇരിക്കാന്‍‌ അവകാശമുണ്ടായിരുന്നില്ല. ഇവരുടെ വീടുകള്‍‌ തമ്മില്‍‌ വിവാഹബന്ധങ്ങള്‍‌ നിഷിദ്ധമായിരുന്നു.

ഇത്തരം‌ കാഴ്ചകള്‍‌ മനുഷ്യരെ ജാതികൊണ്ട്‌ വര്‍‌ഗ്ഗീകരിക്കാനുള്ള സാധ്യത ഇല്ലാതെയാക്കുന്നില്ലേ?


ഇത്‌ കൊല്ലത്തെ ദരിദ്രരായ ഒരു ഈഴവകുടും‌ബത്തിന്റെ ചിത്രം.





കൊല്ലത്തു തന്നെയുള്ള ഒരു ധനിക ഈഴവകുടും‌‌ബത്തിലെ ഈഴവസ്‌ത്രീയുടെ ചിത്രമാണിത്. വെളുത്ത ഈഴവസ്‌ത്രീ എന്നായിരുന്നു ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.



ഈഴവജാതിയായിരുന്നുവെങ്കിലും‌ മുകളിലെ ചിത്രങ്ങളിലുള്ളവര്‍‌ക്ക്‌ ഈ ചിത്രത്തിലെ സ്‌ത്രീയെ തൊടുവാന്‍‌ അവകാശമുണ്ടായിരുന്നില്ല. ഒന്നിച്ചിരുന്നു ഭക്ഷണം‌ കഴിക്കാനുള്ള അവകാശവും ഉണ്ടായിരുന്നില്ല.

ജനിച്ച ജാതിയല്ല, ധനശേഷിയായിരുന്നു ഇന്നത്തെപ്പോലെ അന്നും‌ പ്രതാപത്തിന്റെ ചിഹ്നം. അധികാരത്തിന്റെ ചിഹ്നം‌.

ചിത്രകാരന്റെ ബ്ലോഗില്‍‌ പറയുന്നതുപോലെ അന്നത്തെ നായര്‍‌ സ്‌ത്രീകള്‍‌ ‘വേശ്യവത്കരി’ക്കപ്പെട്ടിട്ടുണ്ടെങ്കില്‍‌ സാമ്പത്തികമായി അധമരായിരുന്ന കുടും‌ബങ്ങളിലെ സ്‌ത്രീകളുടെ മേലുണ്ടായിപ്പോയ പുരുഷന്റെ അധികാരപ്രമത്തയുടെ വിരലടയാളങ്ങളാണത്. പുലയനെ പാടത്തു മടയടക്കാന്‍‌ വിട്ടിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ഈഴവനും‌‌, നായരെ കളപ്പുരയില്‍‌ കാവല്‍‌ കിടത്തിയിട്ടു അവന്റെ ഭാര്യയെ പ്രാപിക്കുന്ന ബ്രാഹ്മണനും‌ എല്ലാം‌ സാമ്പത്തികമായി തനിക്കു സമമല്ലാത്തവന്റെ മേല്‍‌ നടത്തിപ്പോന്ന ലൈം‌ഗിക അതിക്രമങ്ങളായിരുന്നു അത്.

സാമ്പത്തികമായി മുന്നോക്കം‌ നിന്നിരുന്ന ഒരു നായര്‍‌കുടം‌ബത്തിലും‌ ബ്രാഹ്മണര്‍‌ സംബന്ധം‌ കൂടിയിട്ടുള്ളതായി ചരിത്രം‌ പറയുന്നില്ല. മറിച്ച്‌ ഇക്കൂട്ടര്‍‌ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയെപ്പോലെ പരിഹാസ്യരായിട്ടേ ഉള്ളൂ. ഇതൊരു സാമുദായികശീലമോ അനുഷ്ഠാനമോ ആയിരുന്നില്ല, മറിച്ച്‌ ശേഷി കുറഞ്ഞവന്റെ മേലുള്ള അധികാരത്തിന്റെ അക്രമമായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.

കേരളത്തില്‍ ഈ വിധം‌ ഇരകളാക്കപ്പെട്ടിരുന്ന മനുഷ്യര്‍‌ക്കിടയില്‍‌ പ്രവര്‍‌ത്തിച്ചവരില്‍‌ ഭൂരിപക്ഷവും‌ സാമ്പത്തികമായി പിന്നോക്കം‌ നിന്നിരുന്ന സവര്‍‌ണ്ണരായിരുന്നു എന്നു ചരിത്രവും നമ്മെ പഠിപ്പിക്കുന്നു. ആചാരങ്ങളിലെ ജീര്‍‌ണ്ണതകള്‍‌ക്കെതിരെ, സാമൂഹിക അസമത്വത്തിനെതിര, പടവാളുയര്‍‌ത്താന്‍‌ സാമ്പത്തികമായി അധമരായിരുന്ന സവര്‍‌ണ്ണനും‌ അവര്‍‌ണ്ണനും‌ ഒരേ ഹൃദയത്തോടെ ഒന്നിച്ചുണ്ടായിരുന്നു.

ചരിത്രമാറ്റത്തിനായി അബോധപ്രേരണ നല്‍‌കിപ്പോന്ന, ആശയശേഷിയുണ്ടായിരുന്ന നിരവധി ദരിദ്ര സവര്‍‌ണ്ണരും‌ അവര്‍‌ണ്ണരും‌ ഉണ്ടായിരുന്നില്ലെങ്കില്‍‌ കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍‌ട്ടി തന്നെയുണ്ടാകുമായിരുന്നില്ല.

മനുഷ്യനെ പൂര്‍‌വികരുടെ ജാതിയുടേയും‌ കുലത്തിന്റേയും‌ ചതുരക്കള്ളികളിലാക്കി വിമര്‍‌ശിക്കുമ്പോള്‍ മുറിവേക്കുന്നത് പ്രത്യയശാസ്ത്രത്തിനാണ്. മനുഷ്യനെ സ്‌നേഹിക്കുന്ന മനുഷ്യര്‍‌ക്കാണ്.


വാല്‍‌ക്കഷണം:
ഞെരളത്ത്‌ രാമപ്പൊതുവാളിന്റെ ഭാര്യ നായര്‍‌സ്‌ത്രീയായതിനാലാണ് ഹരിഗോവിന്ദന് സോപാനം‌ പാടാന്‍‌ അവകാ‍ശമില്ലാതായത്‌ എന്നെവിടെയോ വായിച്ചിരുന്നു. സവര്‍‌ണ്ണ-അവര്‍‌ണ്ണ ജാതിയുടെ ഏതു നിര്‍‌വചനത്തിലൂടെയാണ് ഇതു മനസ്സിലാക്കേണ്ടത്.
kadapadu,krishna trishna

2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

വിണ്ടെടുത്ത് ധാരണകള്‍













ഐക്യ
കേരളത്തിന്റെ അഞ്ച പതിറ്റാണ്ട് പിന്നിട്ട് ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍ സിപി എന്ന്സിപി രാമസ്വാമി അയ്യരോട് ചെയ്യത അനിതിയെ ധിരമായി ചോദ്യം ചെയ്യുവാന്‍ അരുംതയ്യാറായില്ലയെന്ന്ത് ഒരു ദുഖകരം തന്നെ ഈ അനിതിയെ ധിരമായി ചോദ്യം ചെയ്യത് ചരിത്രകാരനാണ് പ്രെഫ എ. ശ്രിധരമേനോന്‍ സര്‍.സിപിയെ കുറിച്ചുള്ള രചനകളിലുടെ ചരിത്രത്തെയും സര്‍ സിപിയെയും വിണ്ടെടുത്തു അദ്ദേഹംതെറ്റിദ്ധാരണകള്‍ മാത്രമല്ല, ധാരണകളും തിരുത്തുകയായിരുന്നു

സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിനെത്തുടര്‍ന്ന് നഷ്ട്ടമായ പ്രതിച്ഛായ വിണ്ടെടുക്കാന്‍ അവിഭക്തകമ്മ്യണിസ്റ്റ് പാര്‍ട്ടി നടത്തിയ “പുന്നപ്ര-വയലാര്‍ “ പശ്ത്തലത്തില്‍ സിപി വില്ലന്‍ വിധി യെഴുതിയവര്‍തമസ് കരിച്ചത് ഐതിഹാസിക മാനമുള്ള ഒരു മഹാ വ്യക്തിത്വത്തെയായിരുന്നു സര്‍ സിപിയുടെ വിലപ്പെട്ട സംഭവനകള്‍ പ്രശംസപരമായ പരാമര്‍ശങള്‍ നടത്തിയിട്ടുള്ളത് സിഅച്യുതമേനോനും പനബിള്ളി ഗോവിന്ദമേനോനുമാണു,


സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉന്നയിച്ചു എന്ന്താണ് സര്‍ സിപിക്കെതിരെ ഉന്നയിച്ചു പോരുന്നഗുരുതരമായ ഒരു ആരോപണം.......എന്നാല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദം എന്നആശയം,ഉല്‍ക്കടമായ അഭിലാഷം രാജവംശത്തിനു ഉണ്ടായിരുന്നു എന്നാണ് സുചിപ്പിക്കുന്നത്പ്രതേകിച്ച് അമ്മ മഹാ റാണിക്ക്, സര്‍ സിപി ഒരു പ്രത്യേക സാഹചര്യത്തിലാണ് ഈ വാദത്തിന്‍വകതാവ് അയത്..ഇതിന്റെ അപകട സാധ്യത മുന്നില്‍ കണ്ട് പുന്നപ്ര-വയലാര്‍“1947 ജനുവരിയില്‍അദ്ദേഹം ദിവാന്‍ പദം ഒഴിഞ്ഞു പിന്നിട് ദിവാന്‍ പദം ചന്ദ്രശേഖകര്‍ അയ്യര്‍ ചുമതലയില്‍ വന്നു ഡല്‍ഹിയില്‍, ഇന്ത്യയുടെ രാഷ്ട്രിയ ഭുപടത്തില്‍ മാറ്റിമറിക്കാവുന്ന ചര്‍ച്ചകള്‍ക്ക് തിരുവിതാംകൂറിന്റെ ഭാഗം ശക്തമായി അവതരിപ്പിക്കാന്‍ സിപി യെ പോലുള്ള ഒരു വ്യക്തി ദിവാന്‍ അയി വേണമെന്ന്തരാജകുടുംബത്തിന് അറിയാമായിരിന്നു.,തുടര്‍ന്ന് സിപിയെ തിരികെ വിളിച്ചു, തിരിച്ചുവരവിന് ശേഷമാണ്സര്‍ സിപി നടത്തിയ പഭാഷണങളും പാത്രപ്രസതാവനകളിലും സ്വതന്ത്ര വാദം ശക്തമായിഅവതരിപ്പിച്ച്ത്, ഒരു അഭിഭാഷകന്‍ കക്ഷിക്ക് വേണ്ടി വാദിക്കുന്ന വിറോടെ.....


ഐക്യ കേരളത്തിന്റെ നേട്ടങളാണായി എണ്ണപ്പെടുന്ന പലതും ദിവാനായിയിരുന്നു കെണ്ട് സിപിനല്‍കിയ സംഭാവനകളാണ് കേരളത്തിന്റെ സാബത്തിക രംഗത്ത് ശ്രദ്ധേയമായ മാറ്റം സിപിയുടെ മാത്രം സംഭവാനയാണു, എറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് ഏലരിലെ രാസവള നിര്‍മ്മാണശാലയാണ്, ബ്രിട്ടീഷ് ഗവണ്മെര് എതിര്‍പ്പിനെ അതി ജിവിച്ചാണ് ഈ നേട്ടം കെവരിച്ചത്, പള്ളിവാസല്‍ ഹെഡ്രേ ഇലക്ട്രിക് പദ്ധതിയും ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു സാസ്കാരിക രംഗത്ത് സബന്നമാക്കിയ സംഭരംഭങളാണ് , തിരുവിതാംകൂര്‍ സര്‍വകലാശാല,റേഡിയോ നിലയം, അക്കാദമി ഓഫ് മ്യുസിക്. എന്നിവയെല്ലാം സഥാപിച്ചത് കുടാതെ പ്രെമറി തലത്തില്‍ വിദ്യാഭ്യാസം നിര്‍ബ്ധിതവും സ വുമാക്കിയതും ഈ രംഗത്തെ ഒരു പ്രധാന ചുവടുവയ്പാണ് പില്‍ക്കാലത്ത് ഈ രംഗങളിലുണ്ടായ സംരംഭങള്‍ക്ക് നാന്ദികുറിച്ച്ത്

തിരുവിതാംകൂര്‍ ചരിത്രത്തില്‍ മഹാരാജാക്കന്മാരെല്ലാം അവരുടെ ഭരണ നേട്ടങള്‍ക്കുള്ള ക്രെഡിറ്റ് സ്വയമെടുക്കുകയും ഭരണത്തിലെ പാകപ്പിഴകള്‍ക്കുള്ള ദുഷ് പേര് ദിവാന്മാരുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്തിരുന്നു. സര്‍ സി പി എല്ലാ കാര്യങളും മഹാരാജാവുമായി വിശദമായി ചര്‍ച്ച് ചെയ്ത് തിനു ശേഷം മാത്രമെ തിരുമാനങള്‍ എടുത്തിരുന്നുള്ളു , പുന്നപ്ര-വയലാറി കാര്യത്തിലും ഇത് തന്നെയാണ് നടന്നത് ,

2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ആഗ്രഹങളും.......നൊബരങളും

ഏറെയുണ്ടാഗ്രഹമെപ്പൊഴും മനസ്സിങ്കല്‍
എത്തിടാത്തോരകലങള്‍ കാണുവാന്‍
എത്തിപിടിച്ചു ഞാനാ അകലങ്ങളെ
എത്തിടാ ദൂരം പറന്നു പോയ് ഞാന്‍


വന്ന് നിന്നു തളര്‍ന്നു പോയ് ഞാന്‍
വന്നെത്തിടാത്ത് ദൂരത്തു നിന്നു ഞാന്‍
വന്നെത്തി എന്‍ നൊബരങളും,
വന്നണഞ്ഞു എന്‍ ആഗ്രഹങളും

കാലമങ്ങനെ പറന്നു പോയീടുമ്പോള്‍
കാര്‍ന്നു പോയിടുമെന്‍ നൊമ്പരങളും
കാത്തു സുക്ഷിക്കുമെന്‍ ആഗ്രഹങളും
കാണാത്ത അകലത്തെയോര്‍ത്തു നിന്നു പോയി ഞാന്‍....

*******************************************
പ്രവാസലോകത്തില്‍ വരുവാന്‍(പറക്കുവാന്‍) അഗ്രഹിച്ച്,ഒരുപാട് സ്വപ്നങള്‍ കണ്ട നടന്ന്,പെട്ടന്ന് ആ അഗ്രഹ സാധിച്ചു..........ഈ ലോകത്ത് എത്തിയപ്പോള്‍ എല്ലാം നഷ്ട്ടപ്പെട്ടുയെന്ന് കരുതിയെ മനസ്സ്മായി ,തിരികെ പറക്കുവാന്‍ ഒരു മോഹം.. മനസ്സു കടിച്ച് അമര്‍ത്തി കാത്തു സുക്ഷിക്കുന്ന പുതിയ ആഗ്രഹങള്‍ക്കായി ഇവിടെ നിലകൊള്ളുന്നു...എല്ലാ പ്രവാസികളേയും പോലെ നാടിന്റെശാലീനതയിലേക്ക്‌ അനിവാര്യമായ ഒരു മടക്കയാത്ര സ്വപ്നം കണ്ട്‌ കഴിയുന്ന ഒരു തനി പ്രവാസി........