2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

വി.എസ്‌.ന്റെ പരസ്യ പ്രസ്താവന ശ്രദ്ധേയമാണ്‌


ന്യൂനപക്ഷപദവി നല്‍കുന്നത്‌ സംബന്ധിച്ച നടപടിക്രമങ്ങള്‍ അശാസ്ത്രീയവും അവ്യക്തവുമാണെന്ന മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ പരസ്യ പ്രസ്താവന ശ്രദ്ധേയമാണ്‌. ന്യൂനപക്ഷസമുദായാംഗം നടത്തുന്നു എന്നതുകൊണ്ടുമാത്രം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ന്യൂനപക്ഷപദവി നല്‍കുന്നത്‌ അംഗീകരിക്കാന്‍ ആവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാവുന്നതാണ്‌. ആര്‍ക്കുവേണ്ടി സ്ഥാപനം നടത്തുന്നു എന്നത്‌ ആയിരിക്കണം ന്യൂനപക്ഷപദവി നല്‍കുമ്പോള്‍ ആധാരമാക്കേണ്ടത്‌ എന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സംസ്ഥാനത്തെ സാഹചര്യംകൂടി കണക്കിലെടുക്കണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ആവശ്യപ്പെടുന്നതുപോലെ സംസ്ഥാന സാഹചര്യം കണക്കിലെടുത്താല്‍ ഇന്ന്‌ ന്യൂനപക്ഷപദവി തരപ്പെടുത്തുന്ന സമുദായങ്ങള്‍ക്ക്‌ അത്‌ നഷ്ടപ്പെടും. അതുകൊണ്ട്‌ തന്നെ അച്യുതാനന്ദന്റെ ആവശ്യം പാര്‍ട്ടിയോ സര്‍ക്കാരോ അംഗീകരിക്കില്ലെന്നുറപ്പ്‌. എങ്കിലും ഉള്ളില്‍ തട്ടിയ കാര്യം തുറന്നുപറയാന്‍ അച്യുതാനന്ദന്‍ തയ്യാറായത്‌ അഭിനന്ദനീയമാണ്‌. മുന്‍പ്‌ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എ.കെ.ആന്റണി ന്യൂനപക്ഷങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്നൂവെന്നായിരുന്നു ആന്റണിയുടെ അഭിപ്രായപ്രകടനം. മുസ്ലീം ലീഗും ക്രിസ്ത്യന്‍ സഭകളുമൊക്കെ ആന്റണിക്കെതിരെ കൊലവിളി നടത്തിയെങ്കിലും അഭിപ്രായം മാറ്റിപ്പറയാന്‍ അദ്ദേഹം തയ്യാറായില്ലാ എന്നത്‌ ശ്രദ്ധേയമാണ്‌. ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ നടക്കുന്ന കുതിരകയറ്റത്തിനെതിരെ മറ്റൊരു മുഖ്യമന്ത്രിയും അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രതികരിക്കുമ്പോള്‍ അതിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തയ്യാറാകണം.

1 അഭിപ്രായം:

Joker പറഞ്ഞു...

ath correct. thanne. pala nyunapaksha sthapanangalum cash vangi cheyyunnath matu palathuman.