2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

ആണവദുരന്തത്തിന്റെ സാധ്യതകള്‍ നേരിടാന്‍ ഇന്ത്യയിലെ പൗരന്മാരും സര്‍ക്കാരും അവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ



അമേരിക്കയുമായുള്ള ആണവസഹകരണക്കരാറുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്‌. കരാറിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വാചാടോപങ്ങള്‍ നാം നിത്യേന കേള്‍ക്കുന്നു. എന്നാല്‍ അതിനപ്പുറം കരാറിന്റെ യഥാര്‍ഥ മാനങ്ങള്‍ നാം ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്‌.
കരാര്‍ യാഥാര്‍ഥ്യമാവും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അത്‌ കഴിഞ്ഞാലെന്ത്‌ എന്നതാണ്‌ചോദ്യം. ഘട്ടത്തില്‍ ജനങ്ങള്‍ ശ്രദ്ധനല്‍കാനിടയില്ലാത്ത വിഷയങ്ങളിലൊന്ന്‌ ഒരുആണവദുരന്തത്തിനുള്ള സാധ്യതയാണ്‌.
സാധ്യത വളരെ കുറവാണെങ്കിലും അത്തരമൊന്ന്‌ സംഭവിക്കുകയാണെങ്കില്‍ വിനാശംവിവരാണാതീതമായിരിക്കും.
ആണവദുരന്തത്തിന്റെ സാധ്യതകള്‍ നേരിടാന്‍ ഇന്ത്യയിലെ പൗരന്മാരും സര്‍ക്കാരും അവശ്യമായതയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ?
വിവേകപൂര്‍വവും സക്രിയവുമായ നടപടികളിലൂടെ പൗരന്മാര്‍ക്കും പ്രാദേശികഭരണകൂടങ്ങള്‍ക്കും തയ്യാറെടുപ്പ്‌ ആര്‍ജിക്കാവുന്നതേയുള്ളൂ. അതിനാവശ്യം ജനകീയസംവാദവും ജനങ്ങളുടെജാഗ്രതാപൂര്‍ണമായ പങ്കാളിത്തവുമാണ്‌. ആണവോര്‍ജത്തിന്റെ അപായങ്ങളില്‍ നിന്ന്‌ എങ്ങനെസ്വയം രക്ഷിക്കാമെന്നതിനെപ്പറ്റി ഒരു സംവാദവും ജനങ്ങള്‍ക്കിടയില്‍ നടക്കുന്നില്ല എന്നതാണ്‌വസ്‌തുത . ഇത്‌ അസാധാരണമായി തോന്നുന്നില്ലെങ്കിലും, ദൗര്‍ഭാഗ്യകരവും വിചിത്രവുമാണ്‌.
ആണവദുരന്തത്തിന്റെ പ്രശ്‌നം പൊതുജനങ്ങള്‍ കൈകാര്യം ചെയ്യേണ്ട ലളിതവിഷയമല്ല. സര്‍ക്കാരിന്‌ മാത്രമായി വിട്ടുകൊടുക്കേണ്ട വിഷയമല്ല അതെന്ന്‌ പൗരന്മാര്‍ക്കും തോന്നണം. ഇരുകൂട്ടരുടെയും സംയുക്ത നീക്കങ്ങളാണ്‌ ആവശ്യം.

ആദ്യത്തെ കാര്യം, ആണവാപായ സാധ്യതയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ പൗരന്മാര്‍ക്കുണ്ടായിരിക്കണം എന്നതാണ്‌. എന്നാല്‍, വിദ്യാസമ്പന്നരായ നഗരവാസികള്‍ക്കുപോലും അടിസ്ഥാനജ്ഞാനമില്ല എന്നതാണ്‌ വസ്‌തുത. ഇതു കുഴപ്പം സൃഷ്‌ടിക്കും. ഇക്കാര്യങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും മാധ്യമങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും തങ്ങളുടെതായ പങ്ക്‌ നിര്‍വഹിക്കണം.
ആണവാപായ സാധ്യത ലഘൂകരിക്കുന്നതിനുള്ള ഉദ്യമങ്ങളെ സ്ഥാപനവല്‍ക്കരിക്കുകയെന്നതാണ്‌രണ്ടാമത്തെ കാര്യം. ഇന്ത്യയുടെ ആണവനയങ്ങളും പരിപാടികളും പൊതുസംവാദത്തിന്‌ അന്യമാണ്‌. പൊതുസ്ഥാപനങ്ങളില്‍നിന്ന്‌ വിവരങ്ങള്‍ ലഭ്യമാവുമ്പോഴാണ്‌ ജനം ബോധവാന്മാരാവുക. 1986-ല്‍
റഷ്യയില്‍ നടന്ന ചെര്‍ണോബില്‍ ആണവദുരന്തം, സുരക്ഷാനടപടികളെ സര്‍ക്കാര്‍ തുടര്‍ച്ചയായിഅവഗണിച്ചതിന്റെ ഫലമായിരുന്നു. ബോധവല്‍ക്കരിക്കപ്പെട്ട ഒരു ജനത സുരക്ഷാനിലവാരംഉയര്‍ത്തിപ്പിടിക്കുകയും അങ്ങനെ ദുരന്തം ഒഴിവാക്കുകയും ചെയ്യുമായിരുന്നു. നമ്മുടെആണവനിലയങ്ങളുടെ പ്രവര്‍ത്തനത്തെയും സുരക്ഷാ മുന്‍കരുതലുകളെയുംകുറിച്ച്‌ അന്വേഷിച്ചറിയുന്നതിന്‌ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്താന്‍ പൗരന്മാര്‍ മുന്നോട്ടുവരണം.


ആണവാപായ സാധ്യത ലഘൂകരിക്കുകയെന്നത്‌ ഭീമമായ ചെലവുള്ള ഏര്‍പ്പാടാണ്‌. അതിന്‌ കനത്ത മൂലധനം വേണ്ടതുണ്ട്‌. ചെലവുകള്‍ ആരു വഹിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. സാമ്പത്തികഭാരം എല്ലാ പൗരന്മാര്‍ക്കുമിടയില്‍ തുല്യമായിവീതിക്കുമോ? അതോ, ഊര്‍ജം ഉപയോഗിക്കുന്നവര്‍ക്കുമേല്‍ മാത്രം ചുമത്തുമോ? ഇന്‍ഷൂറന്‍സ്‌പരിരക്ഷ ഏര്‍പ്പെടുത്തുകയാണ്‌ ആശാസ്യമായ ഒരു വഴി. അപായലഘൂകരണശ്രമങ്ങള്‍സക്രിയമാക്കുന്നതിന്‌ ആണവനിലയങ്ങള്‍ക്ക്‌ പ്രചോദനമാവുമത്‌.
ആണവാപായസാധ്യത ലഘൂകരിക്കുന്നതിനുള്ള സാങ്കേതികവിദ്യ എങ്ങനെയാണ്‌ സര്‍ക്കാര്‍ തിരഞ്ഞെടുക്കുകയെന്നതാണ്‌ അടുത്ത ചോദ്യം. വിദഗ്‌ധരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടും. ഇത്തരം സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന കമ്പനികള്‍ സര്‍ക്കാരുമായി കരാറുകളുറപ്പിക്കാന്‍ഉഷാറായി രംഗത്തുവരും. കുറഞ്ഞ ചെലവില്‍ പരമാവധി ഗുണനിലവാരവും സുരക്ഷയുംഉറപ്പുവരുത്താനാവും സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാധീനിക്കുന്ന മറ്റുഘടകങ്ങളും ഉണ്ടായെന്നുവരാം. സാമ്പത്തിക പരാധീനത നേരിടുന്ന സര്‍ക്കാര്‍ ചെലവുകുറഞ്ഞസാങ്കേതികവിദ്യകള്‍ മതിയെന്നു തീരുമാനിക്കുന്നപക്ഷം കാലപ്പഴക്കം ചെന്നതും സുരക്ഷഉറപ്പില്ലാത്തതുമായ സാങ്കേതികവിദ്യകള്‍ അടിയുന്ന ഇടമായി ഇന്ത്യ മാറും.
ആണവനിലയം സ്ഥാപിക്കാനുള്ള പദ്ധതി നിര്‍ദേശവുമായി പലരും മുന്നോട്ടുവരുമെന്ന കാര്യമാണ്‌ അടുത്തതായി പരിഗണിക്കേണ്ടത്‌. പദ്ധതികള്‍ ബലവത്തും അപായസാധ്യത കുറഞ്ഞതുമാണോയെന്ന്‌ വിലയിരുത്തുന്നത്‌ ആരാവും? ദേശീയ ദുരന്തനിവാരണ അതോറിറ്റിയാവും അതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കുകയെന്നു കരുതാം. പക്ഷേ, അത്‌ മതിയോ?
മാര്‍ഗനിര്‍ദേശങ്ങള്‍ എത്രത്തോളം കര്‍ശനമാണെന്ന്‌ പൊതുജനത്തിന്‌ എങ്ങനെഅറിയാനാവും? ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പണ്ടു ഫലപ്രദമായിട്ടുണ്ടോ? പ്രക്രിയജനസമക്ഷം നടക്കുമോ? പ്രക്രിയകളും മാനദണ്ഡങ്ങളുമൊക്കെ സുതാര്യവും പരിശോധനാവിധേയവുമാണെങ്കിലേ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കൂ.
ആണവാപായ സാധ്യതാ ലഘൂകരണം ഏതെങ്കിലും ഒരു ഏജന്‍സിമാത്രം കൈകാര്യം ചെയ്യേണ്ടവിഷയമല്ല എന്നതാണ്‌ മറ്റൊരു കാര്യം. സത്‌ഭരണം, സ്വകാര്യ പങ്കാളിത്തം, സൈനിക ജാഗ്രത, പ്രാദേശിക ഭൗമരാഷ്ട്രീയ പരിഗണനകള്‍ എന്നിവയൊക്കെ പ്രധാനമാണ്‌. സര്‍ക്കാരും വിദഗ്‌ധസമിതികളും തന്നെയാവും കാര്യപരിപാടികള്‍ മിക്കവാറും നിശ്ചയിക്കുന്നത്‌. പക്ഷേ, പൗരന്മാരോപൗര സംഘടനകളോ ആണ്‌ പലപ്പോഴും സുരക്ഷാ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടാറുള്ളതും അപായസൂചനകള്‍ നല്‍കാറുള്ളതുമെന്നാണ്‌ ലോകമെങ്ങുമുള്ള മുന്‍കാല അനുഭവങ്ങള്‍സാക്ഷ്യപ്പെടുത്തുന്നത്‌. ആണവചോര്‍ച്ചയായാലും അധികാര ദുര്‍വിനിയോഗമായാലുമൊക്കെഅതങ്ങനെത്തന്നെ. ഇങ്ങനെ


സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ സാമ്പത്തികഭാരം എല്ലാ പൗരന്മാര്‍ക്കുമിടയില്‍ തുല്യമായി വീതിക്കുമോ? അതോ, ഊര്‍ജം ഉപയോഗിക്കുന്നവര്‍ക്കുമേല്‍ മാത്രം ചുമത്തുമോ? ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തുകയാണ്‌ ആശാസ്യമായ ഒരു വഴി. അപായലഘൂകരണശ്രമങ്ങള്‍ സക്രിയമാക്കുന്നതിന്‌ ആണവനിലയങ്ങള്‍ക്ക്‌ പ്രചോദനമാവുമത്‌.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

നല്ല പോസ്റ്റ്.
പാരഗ്രാഫ് വേര്‍തിരിക്കാനൊരു വരി വിട്ടെഴുതിയാല്‍ വായിക്കാന്‍ സുഖമുണ്ടാകും, അതുപൊലെ ഈ പച്ച് ഫ്ലൂറസെന്റ് കളറിനു പകരം വേറൊരു കളറ് കൊടുക്കൂ.