2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

മോന്തായം വളഞ്ഞാല്‍…

എതിര്‌ പറയുന്നവരെ ഇല്ലാതാക്കുകയെന്നത്‌ ഏകാധിപതികളുടെപാരമ്പര്യമാണ്‌. രാജക്കാന്മാരുംജനാധിപത്യവിരുദ്ധരും ഭീകരസംഘടനകളുമെല്ലാം ചെയ്തു വന്നിരുന്നത്‌ ഇതാണ്‌. ഇപ്പോള്‍മാധ്യമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കവും പാരമ്പര്യത്തിന്റെ തുടര്‍ച്ചമാത്രം. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്‌ തടയിടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്‌ സംസ്ഥാനസര്‍ക്കാരും അതിന്‌ നേതൃത്വം നല്‍കുന്ന സിപിഎമ്മും നടത്തുന്നത്‌.ഇന്ദിരാഗാന്ധിയുടെഅടിയന്തരാവസ്ഥ സമയത്ത്‌. അന്ന്‌ കുനിയാന്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ഇഴഞ്ഞതാണ്‌ കാരണം. നട്ടെല്ല്‌ നിവര്‍ത്തിനിന്ന മാധ്യമങ്ങള്‍ ചുരുക്കമാണെങ്കിലും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെകാലം കഴിഞ്ഞപ്പോള്‍ കൂടുതല്‍ ശക്തമായി മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തിരിച്ചുവരവ്‌ നടത്തി.
സിപിഎമ്മിന്റെ അടിത്തറ ഇളകുന്ന തരത്തിലുള്ള ഗുണ്ടാബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളുംസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ നേര്‍ചിത്രങ്ങളും തുടര്‍ച്ചയായി വരുന്നതാണ്‌ മാധ്യമങ്ങളെനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നതിന്റെ കാരണം. മാധ്യമങ്ങള്‍ അന്വേഷണം നടത്തേണ്ടകാര്യമില്ലെന്ന്‌ പാര്‍ട്ടി സെക്രട്ടറി പറയുന്നു. മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പോലീസിന്‌സൗകര്യം ഒരുക്കിക്കൊടുക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി ആഭ്യന്തരമന്ത്രിപ്രഖ്യാപിക്കുന്നു.
ഇപ്പോഴത്തെ ഇടത്‌സര്‍ക്കാര്‍ മാത്രമല്ല, മാധ്യമങ്ങള്‍ക്കുനേരെ വാളോങ്ങാന്‍ ശ്രമിച്ചത്‌. കഴിഞ്ഞ യൂഡിഎഫ്‌സര്‍ക്കാരും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുമോ എന്ന്‌ആലോചിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പെരുമാറ്റച്ചട്ടം കൊണ്ടുവരാനായിരുന്നു നീക്കം. ഇതിനായി ശ്രമവും നടന്നു. അന്ന്‌ മാധ്യമങ്ങളുടെ കാര്യങ്ങള്‍ നോക്കിയിരുന്ന മന്ത്രിയുംഇപ്പോള്‍ കോണ്‍ഗ്രസ്‌ വക്താവുമായ എം.എം. ഹസ്സനായിരുന്നു ഇക്കാര്യത്തില്‍മുന്നിട്ടിറങ്ങിയത്‌. പക്ഷെ ഫലം കണ്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ യുഡിഎഫ്‌സര്‍ക്കാരിന്റെ കാലത്തും നിരവധി കയ്യേറ്റങ്ങളും അതിക്രമങ്ങളുമുണ്ടായി. കരിപ്പൂര്‍വിമാനത്താവളത്തിലും തിരുവനന്തപുരം ഡിജിപി ഓഫീസിനുമുന്നിലുമൊക്കെ പത്രക്കാര്‍അടികൊണ്ടത്‌ അക്കാലത്താണ്‌. അന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ വക്കാലത്തുമായിനടന്നവരാണ്‌ ഇന്ന്‌ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന്‌ ആഗ്രഹിക്കുന്നത്‌.

2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

വി.എസ്‌.ന്റെ പരസ്യ പ്രസ്താവന ശ്രദ്ധേയമാണ്‌


ന്യൂനപക്ഷപദവി നല്‍കുന്നത്‌ സംബന്ധിച്ച നടപടിക്രമങ്ങള്‍ അശാസ്ത്രീയവും അവ്യക്തവുമാണെന്ന മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ പരസ്യ പ്രസ്താവന ശ്രദ്ധേയമാണ്‌. ന്യൂനപക്ഷസമുദായാംഗം നടത്തുന്നു എന്നതുകൊണ്ടുമാത്രം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ന്യൂനപക്ഷപദവി നല്‍കുന്നത്‌ അംഗീകരിക്കാന്‍ ആവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാവുന്നതാണ്‌. ആര്‍ക്കുവേണ്ടി സ്ഥാപനം നടത്തുന്നു എന്നത്‌ ആയിരിക്കണം ന്യൂനപക്ഷപദവി നല്‍കുമ്പോള്‍ ആധാരമാക്കേണ്ടത്‌ എന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സംസ്ഥാനത്തെ സാഹചര്യംകൂടി കണക്കിലെടുക്കണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ആവശ്യപ്പെടുന്നതുപോലെ സംസ്ഥാന സാഹചര്യം കണക്കിലെടുത്താല്‍ ഇന്ന്‌ ന്യൂനപക്ഷപദവി തരപ്പെടുത്തുന്ന സമുദായങ്ങള്‍ക്ക്‌ അത്‌ നഷ്ടപ്പെടും. അതുകൊണ്ട്‌ തന്നെ അച്യുതാനന്ദന്റെ ആവശ്യം പാര്‍ട്ടിയോ സര്‍ക്കാരോ അംഗീകരിക്കില്ലെന്നുറപ്പ്‌. എങ്കിലും ഉള്ളില്‍ തട്ടിയ കാര്യം തുറന്നുപറയാന്‍ അച്യുതാനന്ദന്‍ തയ്യാറായത്‌ അഭിനന്ദനീയമാണ്‌. മുന്‍പ്‌ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എ.കെ.ആന്റണി ന്യൂനപക്ഷങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്നൂവെന്നായിരുന്നു ആന്റണിയുടെ അഭിപ്രായപ്രകടനം. മുസ്ലീം ലീഗും ക്രിസ്ത്യന്‍ സഭകളുമൊക്കെ ആന്റണിക്കെതിരെ കൊലവിളി നടത്തിയെങ്കിലും അഭിപ്രായം മാറ്റിപ്പറയാന്‍ അദ്ദേഹം തയ്യാറായില്ലാ എന്നത്‌ ശ്രദ്ധേയമാണ്‌. ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ നടക്കുന്ന കുതിരകയറ്റത്തിനെതിരെ മറ്റൊരു മുഖ്യമന്ത്രിയും അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രതികരിക്കുമ്പോള്‍ അതിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തയ്യാറാകണം.

ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക


ഇന്ത്യന്‍ ജനാധിപത്യത്തിന്‌ സംരക്ഷണ സംവിധാനമായ ഭരണഘടനയില്‍ന്യൂനപക്ഷങ്ങള്‍ക്ക്‌ ആവശ്യത്തിലധികം നല്‍കുകയും ഇന്ത്യ അവകള്‍ അക്ഷരം പ്രതിപാലിക്കപ്പെടുന്നുമുണ്ട്‌. തിരഞ്ഞെടുപ്പു സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍നല്‍കുന്നതായ പ്രത്യേക അവകാശങ്ങള്‍ വേറെയും. ഇത്രയും ഉറപ്പും വ്യക്തതയുമുള്ളനിലയില്‍ ഒരു ഭരണഘടന സൃഷ്ടിച്ചതു തന്നെ ഭാരതത്തില്‍ നിലനില്‍ക്കുന്ന വിവിധമതസംസ്കാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും നിക്ഷ്പക്ഷമായി അവ കൈകാര്യംചെയ്യപ്പെട്ട്‌ എല്ലാ വിഭാഗത്തിനും തുല്യാവസരവും അവകാശവും ലഭിക്കുന്നതിനും സര്‍ക്കാര്‍ അതുനിഷേധിക്കാതിരിക്കാനുമാണ്‌. ഭൂരിപക്ഷത്തിനു പ്രത്യേക അവകാശങ്ങള്‍ നിര്‍വചിക്കപ്പെടുകയോസംരക്ഷിക്കപ്പെടുകയോ ചെയ്യുന്ന യാതൊരു വ്യവസ്ഥയും ഭരണഘടന വിവക്ഷിച്ചിട്ടില്ല. എല്ലാവര്‍ക്കും ഉള്ള അവകാശം ന്യൂനപക്ഷ സമൂഹങ്ങള്‍ക്കും ഉണ്ടെന്നുള്ള കാര്യവും വിസ്മരിക്കാന്‍ പാടുള്ളതല്ല. എന്നിട്ടും മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്ര്യം ലഭിച്ച നാള്‍ മുതല്‍ നടത്തിവരുന്ന ഭാരത വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അവര്‍ണനീയമാണ്‌. ഭീകരാക്രമണം, മതപരിവര്‍ത്തനം,വിദ്യാഭ്യാസനീരാളിപ്പിടുത്തം ഇവ നടത്തുമ്പോള്‍ ന്യൂനപക്ഷാവകാശം, അവയില്‍ നിഴലിപ്പിക്കുന്ന വിചിത്ര ചിത്രംദര്‍ശിക്കുവാന്‍ കഴിയും.
മത തീവ്രവാദികളെ മാനസികമായി അംഗീകരിച്ചു പ്രോത്സാഹിപ്പിക്കുകയാണെന്നുള്ള വസ്തുതഅറിഞ്ഞുകൂടെന്നു ഭാവിക്കുന്നവര്‍ ഇവിടത്തെ രാഷ്ട്രീയക്കാരും ഭരണാധികാരികളും മാത്രമാണ്‌. അതുശരിയായ നിഗമനമല്ലെന്നു പറയുന്ന ന്യൂനപക്ഷങ്ങള്‍ രാജ്യത്ത്‌ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയില്‍നടക്കുന്ന ന്യൂനപക്ഷാക്രമണത്തെയും മതപരിവര്‍ത്തനങ്ങളേയും എതിര്‍ത്ത്‌ ചെറുത്ത്‌പരാജയപ്പെടുത്താന്‍ അവരുടെ ശക്തമായൊരു നിര ഇതിനകം രാജ്യത്തുണ്ടാകുമായിരുന്നു. മുതലക്കണ്ണുനീര്‍ വീഴ്ത്തി ഭരണപങ്കാളിത്തം തേടി അതിന്റെ സ്വാധീനത്തില്‍ വികസനത്തിന്റെ ആട്ടിന്‍തോലണിഞ്ഞ്‌ ഭീകരതയുടെയും മതപരിവര്‍ത്തനത്തിന്റെയും ചെന്നായ്‌ സ്വഭാവം മാറ്റി യഥാര്‍ത്ഥരൂപത്തിലും ഭാവത്തിലും ദേശസംരക്ഷണരംഗത്ത്‌ പടപൊരുതാന്‍ അവര്‍ എത്തുമായിരുന്നു.
ഭൂരിപക്ഷം ജനതയുടെ ആത്മീയാരാധനയേയും വിശ്വാസങ്ങളേയും തകര്‍ക്കാന്‍ തക്ക നിലയിലുള്ളഅമര്‍നാഥ്‌ പ്രശ്നം മുതല്‍ നിലയ്ക്കല്‍ പ്രശ്നം വരെ രാജ്യത്തുണ്ടാകുമായിരുന്നില്ല. സമുദായംതീണ്ടാതിരുന്ന ഒരു മസ്ജിദ്‌ പൊളിച്ചു എന്ന പേരില്‍ നടത്തിയ പേക്കൂത്തുകള്‍ ആരെയുംലജ്ജിപ്പിക്കുന്നതായിരുന്നു. അതാണ്‌ ഇവിടത്തെ രാഷ്ട്രീയക്കാരും ഭരണാധികാരികളും നടത്തുന്നത്‌. ഇത്തരം അവസ്ഥയുള്ള ഏക രാഷ്ട്രവും ഇന്ത്യയായിരിക്കും. രാഷ്ട്രീയക്കാരും ഭരണാധികാരികളുടെതാളമടിയും കുഴലൂത്തും. ഭാരതസംസ്കാരത്തിനും ഭൂരിപക്ഷജനതയ്ക്കും തീരാവിപത്തു പ്രദാനംചെയ്തുകൊണ്ട്‌ അനുസ്യൂതം, അവിരാമം വിലസുന്നു.