2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

മോന്തായം വളഞ്ഞാല്‍…

എതിര്‌ പറയുന്നവരെ ഇല്ലാതാക്കുകയെന്നത്‌ ഏകാധിപതികളുടെപാരമ്പര്യമാണ്‌. രാജക്കാന്മാരുംജനാധിപത്യവിരുദ്ധരും ഭീകരസംഘടനകളുമെല്ലാം ചെയ്തു വന്നിരുന്നത്‌ ഇതാണ്‌. ഇപ്പോള്‍മാധ്യമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കവും പാരമ്പര്യത്തിന്റെ തുടര്‍ച്ചമാത്രം. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്‌ തടയിടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്‌ സംസ്ഥാനസര്‍ക്കാരും അതിന്‌ നേതൃത്വം നല്‍കുന്ന സിപിഎമ്മും നടത്തുന്നത്‌.ഇന്ദിരാഗാന്ധിയുടെഅടിയന്തരാവസ്ഥ സമയത്ത്‌. അന്ന്‌ കുനിയാന്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ഇഴഞ്ഞതാണ്‌ കാരണം. നട്ടെല്ല്‌ നിവര്‍ത്തിനിന്ന മാധ്യമങ്ങള്‍ ചുരുക്കമാണെങ്കിലും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെകാലം കഴിഞ്ഞപ്പോള്‍ കൂടുതല്‍ ശക്തമായി മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തിരിച്ചുവരവ്‌ നടത്തി.
സിപിഎമ്മിന്റെ അടിത്തറ ഇളകുന്ന തരത്തിലുള്ള ഗുണ്ടാബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളുംസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ നേര്‍ചിത്രങ്ങളും തുടര്‍ച്ചയായി വരുന്നതാണ്‌ മാധ്യമങ്ങളെനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നതിന്റെ കാരണം. മാധ്യമങ്ങള്‍ അന്വേഷണം നടത്തേണ്ടകാര്യമില്ലെന്ന്‌ പാര്‍ട്ടി സെക്രട്ടറി പറയുന്നു. മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പോലീസിന്‌സൗകര്യം ഒരുക്കിക്കൊടുക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി ആഭ്യന്തരമന്ത്രിപ്രഖ്യാപിക്കുന്നു.
ഇപ്പോഴത്തെ ഇടത്‌സര്‍ക്കാര്‍ മാത്രമല്ല, മാധ്യമങ്ങള്‍ക്കുനേരെ വാളോങ്ങാന്‍ ശ്രമിച്ചത്‌. കഴിഞ്ഞ യൂഡിഎഫ്‌സര്‍ക്കാരും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുമോ എന്ന്‌ആലോചിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പെരുമാറ്റച്ചട്ടം കൊണ്ടുവരാനായിരുന്നു നീക്കം. ഇതിനായി ശ്രമവും നടന്നു. അന്ന്‌ മാധ്യമങ്ങളുടെ കാര്യങ്ങള്‍ നോക്കിയിരുന്ന മന്ത്രിയുംഇപ്പോള്‍ കോണ്‍ഗ്രസ്‌ വക്താവുമായ എം.എം. ഹസ്സനായിരുന്നു ഇക്കാര്യത്തില്‍മുന്നിട്ടിറങ്ങിയത്‌. പക്ഷെ ഫലം കണ്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ യുഡിഎഫ്‌സര്‍ക്കാരിന്റെ കാലത്തും നിരവധി കയ്യേറ്റങ്ങളും അതിക്രമങ്ങളുമുണ്ടായി. കരിപ്പൂര്‍വിമാനത്താവളത്തിലും തിരുവനന്തപുരം ഡിജിപി ഓഫീസിനുമുന്നിലുമൊക്കെ പത്രക്കാര്‍അടികൊണ്ടത്‌ അക്കാലത്താണ്‌. അന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ വക്കാലത്തുമായിനടന്നവരാണ്‌ ഇന്ന്‌ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന്‌ ആഗ്രഹിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല: