2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

മംഗളമേകുന്നു........ബീജുവിനു

മംഗളാത്മാവേ ഭവിക്കട്ടെ നിത്യവും
മംഗളമേകുന്നു നിന്‍ താവകവിഥിയില്‍
മത്സരബുദ്ധിയാല്‍ ഐശ്വര്യയെന്നൂമെന്നും
മത്സരിക്കട്ടെ നിന്‍ താവകവിഥിയില്‍

മനസ്സിലെ കണക്കുകള്‍ തിര്‍ത്തുപോകും പ്രവാസിക്ക്
നേരുന്നു ഞാന്‍ നൂറായിരം മംഗളങള്‍

ഭാവുകുമേകട്ടെ ബീജുവിനുയെന്നുമെന്നും
ഭാവി തളിര്‍ക്കട്ടെ നിന്‍ വിഥിയിലെന്നുമെന്നും
ഭാവിച്ചിടേണം ഞങളെ വല്ലപ്പോഴും
ഭാവുകമേകട്ടെ മംഗളം എന്തിലും

ഉത്സാഹമെന്നു വിട്ടുകളയാതെ
ഉത്സാഹിക്ക് പ്രവാസശേഷവും
ഉത്സാഹം വരുത്തുവാനായി
സര്‍വ്വേശ്വരനോട് ഞാന്‍ പ്രാര്‍ത്ഥിച്ചിടുന്നു


1 അഭിപ്രായം:

sreekumar (ശ്രീകുമാര്‍ കൃഷ്ണ വാരിയര്‍) പറഞ്ഞു...

വളഞ്ഞും, തിരിഞ്ഞും, കയറിയുമിറങ്ങിയും,
വേച്ചു വേച്ചു വന്ന വഴികളിലൂടിനി
ചവിട്ടി മെതിച്ചു നടക്കാന്‍ പഠിക്കണം.

വഴിതെറ്റി ആ വഴിവരുന്നവര്‍ക്കായി
പാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ പഠിക്കണം.

ഉറക്കത്തിനിടയില്‍ കൊമ്പും, ദംഷ്ട്രകളുമായി
ആര്‍ത്തട്ടഹസിക്കുന്ന കാമദേവനേയും,
കൂടെ കളിയാക്കി ചിരിക്കുന്ന കറുത്ത വേഷമിട്ട
സ്ത്രീകളെയും ഭയക്കാതിരിക്കാന്‍ പഠിക്കണം,
കഴിയുമെങ്കില്‍ അവരെയാട്ടിപ്പായ്ക്കാന്‍ ശ്രമിക്കണം.